'ജാഗ്രതയാണ് കരുത്ത്' ജനകീയ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു

കണ്ണമംഗലം: വാളക്കുട മസ്ജിദുൽ ഗഫാർ കമ്മിറ്റിയും തടത്തിൽപുറായ മസ്ജിദുസ്സലാം കമ്മിറ്റിയും സംയുക്തമായി നടത്തിയ 'ജാഗ്രതയാണ് കരുത്ത്' എന്ന ശീർഷകത്തിൽ ജനകീയ ലഹരി വിരുദ്ധ പ്രോഗ്രാം സംഘടിപ്പിച്ചു.
വേങ്ങര സബ് ഇൻസ്‌പെക്ടർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ഗണേഷൻ എടയൂർ ക്ലാസിന് നേതൃത്വം നൽകി.

ഹസൻ ദാരിമി (ഖതീബ് തടത്തിൽ പുറായ) സ്വാഗതവും 
ഉസ്മാൻ സഖാഫി(മുദരിസ് ഹംസത്തുൽ ഖർറാർ & ഖതീബ് വാളക്കുട) അധ്യക്ഷത വഹിച്ചു.  

ഡോ.അഖിൽ റഹ്മാൻ(ഡയറക്ടർ അൽ അബീർ ഹോസ്പിറ്റൽ) 
യുഎം ഹംസ(പ്രസിഡന്റ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത്‌) എന്നിവർ മുഖ്യാതിഥികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}