കോട്ടക്കൽ: കോട്ടൂർ എ കെ എം ഹയർസെക്കൻഡറി സ്കൂളിലെ സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്ക് സ്വീകരണം നൽകി. അനുമോദന ചടങ്ങ് സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി,മൂകാഭിനയം,മല പുലയ ആട്ടം, മാപ്പിളപ്പാട്ട്, കന്നട പദ്യം ചൊല്ലൽ മത്സരങ്ങളിലായി 33 വിദ്യാർത്ഥികൾ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ. കെ സൈബുന്നീസ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്മാൻ, എ ഷൗക്കത്ത്, ആർ റജുല, വി.കെ മുസ്തഫ. ധന്യ, വിദ്യ,ഷൈനി എന്നിവർ സംസാരിച്ചു.