വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വയോജനങ്ങൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. രാവിലെ, 8:30ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ വിവിധകലാപരിപാടികളും അരങ്ങേറി, നിരവധി വയോജനങ്ങൾ പങ്കെടുത്ത മത്സരത്തിൽ എം പി അഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും, യു ചന്ദ്രൻ രണ്ടാം സ്ഥാനവും , ബാപ്പു മുസ്ലിയാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനവിതരണം ചെയ്തു . പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് ആശംസകൾ അറിയിച്ചു, ക്വിസ് മത്സരത്തിന് ഇബ്രാഹീം എ കെ, രാധാകൃഷ്ണൻ പി,രാജലക്ഷ്മി ടി,മുഹമ്മദലി കെ, അസ്ഹറലി കാവുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വയോജനങ്ങൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു
admin