കളിയും കാര്യവും പറഞ്ഞ് കുട്ടികളുടെ വാർഡ് സഭ

ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച വാർഡ് സഭ ശ്രേദ്ധേയമായി. ഈസ്റ്റ് വില്ലൂർ - പുന്നപ്പറമ്പ് അങ്കണവാടിയിൽ നടന്ന പരിപാടിയിൽ 
60 ലധികം കുട്ടികൾ വാർഡ് സഭയിൽ പങ്കെടുത്തു. 

കുട്ടികളുടെ വിദ്യഭ്യാസം, ആരോഗ്യം പൊതുസംവിധാനങ്ങൾ, പരിസ്ഥിതി, കായികം, സാമൂഹികം തുടങ്ങിയ വിഷയത്തെ കുറിച്ച് ചർച്ച ചെയ്തു.

കോട്ടക്കൽ നഗരസഭ  2025 - 26 വാർഷിക പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്കായി  വാർഡ് സഭ നടന്നത്. അങ്കണവാടി ടീച്ചർ ബേബി പുഷ്പ, ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ  എന്നിവർ കുട്ടികളുമായി സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}