വേങ്ങര: മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര ടൗണിലെ റേഷൻ ഷോപ്പിന് മുമ്പിൽ സംഘടിപ്പിച്ച കുത്തിയിരിപ്പ് ധർണ സമരം മണ്ഡലം പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ മൂസക്കുട്ടി അധ്യക്ഷത വഹിച്ചു,
പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ സി മുരളി ചേറ്റിപ്പുറം, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. ടി സുബൈർ ഹാജി ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സോമൻ ഗാന്ധി കുന്ന്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ കൈപ്രൻ അസീസ്, സാക്കിർ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ മുള്ളൻ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. കാട്ടി
കുഞ്ഞവുറു, ചാത്തൻപാടൻ സൈതലവി, രവി പക്കടപ്പുറായ, അയ്യപ്പൻകുട്ടി, ടി പി കുഞ്ഞാലി, കല്ലൻ മൊയ്തീൻകുട്ടി, മുക്കുമ്മൽ ഹംസക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.