വേങ്ങര: അവശതയനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി ചെയ്യുന്ന ഒരോ പ്രവർത്തിയും പുണ്യകർമ്മമാണെന്നും , ഇവരെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരാൻ കഴിയുന്ന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്നും ഇ.ടി. മുഹമ്മദ് ബഷീ എം.പി ആവശ്യപ്പെട്ടു.
ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് വേങ്ങര ബ്ലോക്കിനെ മാതൃകയാക്കണമെന്നും ദിശ മീറ്റിംഗിൽ ഉൾപ്പെടെ ഇത് ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് വേങ്ങര ബ്ലോക്ക് നടപ്പാക്കുന്ന പദ്ധതികൾ അഭിനന്ദമർഹിക്കുന്നതാണെന്നും ഇടി പറഞ്ഞു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി പ്രഖ്യാപിച്ച റെയിൽ യാത്രാ പാസ് വിതരണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ 250 പേർക്ക് സൗജന്യ റെയിൽവെ യാത്രാപാസ് ചടങ്ങിൽ വിതരണം ചെയ്തു.
385 പേർക്ക് സ്വകാര്യ ബസ് പാസുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തിരുന്നു.
പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഹസീന ഫസൽ,
കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് യു.എം ഹംസ, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ, ബ്ലോക്ക്
ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ
സഫീർ ബാബു പി.പി,
സഫിയ മലേക്കാരൻ,എം സുഹിജാബി, ബ്ലോക്ക് മെമ്പർമാരായ
പറങ്ങോടത്ത് അബ്ദുൽ അസീസ്, പി.കെ റഷീദ്,
നാസർ പറപ്പൂർ, എ.പി. അസീസ്, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ
ടി വി ഇഖ്ബാൽ,
കെ രാധാകൃഷ്ണൻ മാസ്റ്റർ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ്
പക്കിയൻ അസീസ് ഹാജി, ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഇ കെ
സുബൈർ മാസ്റ്റർ, കർമ്മ സമിതി അംഗം
ബഷീർ മമ്പുറം എന്നിവർ പ്രസംഗിച്ചു.
ഫൈസൽ കോട്ടക്കൽ മോട്ടിവേഷൻ ക്ലാസ്സെടുത്തു. സെക്രട്ടറി അനീഷ് കൊഴിഞ്ഞിലിൽ നന്ദി പറഞ്ഞു.