വേങ്ങര: കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് സ്കൂളിൽ പ്രഥമ ശ്രുശ്രൂഷ ക്ലാസ്സ് നടത്തി. അഞ്ചു മുതൽ എട്ട് വരെ ക്ലാസ്സുകളിലെ ജെ ആർ സി കേഡറ്റുകൾക്കാണ് പ്രയാൺ എന്ന പേരിൽ പ്രഥമ ശ്രുശ്രൂഷ പരിശീലന ക്യാമ്പ് നടത്തിയത്. ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി മലപ്പുറത്തുനിന്നും ഐ ആർ സി എസ് മെന്റർ ഉവൈസ് ആണ് ജെ ആർ സി കേഡറ്റുകൾക്ക് പരിശീലനം നൽകിയത്. ദൈനംദിന ജീവിതത്തിൽ ഏതൊരാൾക്കും സംഭവിക്കാവുന്ന അപ്രതീക്ഷിത അപകട സാഹചര്യങ്ങളിൽ ജീവൻ നിലനിർത്താനും രക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട സി പി ആർ അടക്കമുള്ളവയിലാണ് ജെ ആർ സി കേഡറ്റുകൾ പരിശീലനം നേടിയത്. സാബിക്ക്, ഷീജു, പ്രിൻസി, സുരേഖ, സാന്ദ്ര, ആഷിഖ് എന്നീ അധ്യാപകർ നേതൃത്വം നൽകി.
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് സ്കൂളിൽ പ്രഥമ ശ്രുശ്രൂഷ ക്ലാസ്സ് നടത്തി
admin