വേങ്ങര ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം വേങ്ങര വ്യാപാരഭവൻ ഹാളിൽ വച്ച് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹസീന ബാനു, എ കെ സലിം, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികളായ ഖമർ ബാനു, ഉമ്മർ കോയ, നുസ്രത്ത് തുമ്പയിൽ, റുബീന അബ്ബാസ്, ജംഷീറ എ കെ, റഫീഖ് മൊയ്തീൻ, നജ്മുന്നീസ സാദിഖ്, ഉണ്ണികൃഷ്ണൻ എംപി, ആസ്യ പാറയിൽ, നഫീസ എ കെ, കുറുക്കൻ മുഹമ്മദ്, മജീദ് മടപ്പള്ളി, നുസ്രത്ത് അമ്പാടൻ, മൊയ്തീൻകോയ തോട്ടശ്ശേരി, മൈമൂന എൻ ടി, അബ്ദുൽ ഖാദർ സി പി തുടങ്ങിയവരും, സെക്രട്ടറി അനിൽകുമാർ ജി, വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, നിർവഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി ഇഖ്ബാൽ(IUML), രാധാകൃഷ്ണൻ മാസ്റ്റർ (കോൺഗ്രസ്സ്), രാമകൃഷ്ണൻ (CPIM), വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, മറ്റു ജീവനക്കാരും പങ്കെടുത്തു. ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതിയിലേക്കുള്ള കരട് നിർദ്ദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ അവതരിപ്പിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
admin