ഡൽഹി തിരഞ്ഞെടുപ്പ്: രാജേഷ് ലിലോതിയയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാവുങ്ങൽ അബ്ദുള്ളയെ എ ഐ സി സി ചുമതലപ്പെടുത്തി

ഡൽഹി: വേങ്ങര എ ആർ നഗർ പുകയൂർ സ്വദേശി കാവുങ്ങൽ അബ്ദുള്ളക്ക് ഡൽഹിയിലെ  നിയമസഭാ മണ്ഡലമായ കരോൾ ബാഗ് ൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല എഐസിസി  ആഴ്ച്ചകൾക്ക് മുന്നെ കാവുങ്ങൽ അബ്ദുള്ളക്ക് നൽകിയിരുന്നു, അതിനു പുറമെ ഡൽഹിയിലെ സീമാ പുരി നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജേഷ് ലിലോതിയ യുടെ തിരഞ്ഞെടുപ്പ്  പ്രചരണത്തിൻ്റെ അധിക ചുമതല കൂടി  എഐസിസി കാവുങ്ങൽ അബ്ദുള്ളക്ക് നൽകുകയായിരുന്നു, ശക്തമായ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ് സീമാ പുരിമണ്ഡലവും കരോൾ ബാഗ് മണ്ഡലവും, ഡൽഹിയിൽ 70 നിയമസഭാ മണ്ഡലങ്ങളാണുള്ളത്, ഡൽഹിയുടെ മണ്ണിൽ മതേതര മനസ്സിന് പ്രതീക്ഷയെകി കോൺഗ്രസ്സ് ഭരണത്തിൽ തിരിച്ച് വരവിന് ഒരുങ്ങുന്ന കാഴ്ച്ചയാണ് ഓരോ മണ്ഡലത്തിലെയും  തിരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നതന്ന് കാവുങ്ങൽ അബ്ദുള്ള പറഞ്ഞു. സ്ത്രീകൾക്ക് പ്രതി മാസം ആയിരം രൂപ നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ എഎപി പരാജയപ്പെട്ടു. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ ആരോഗ്യവകാശ നിയമത്തിന് സമാനമായി എല്ലാ ഡൽഹി നിവാസികൾക്കും 25 ലക്ഷം രൂപ വരെ ചിലവ് വരുന്ന സാർവത്രിക ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുമെന്നും ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്ന നിർദ്ദിഷ്ട പദ്ധതിയായ പ്യാരിദീദി യോജന ജനുവരി 6 ന് കർണ്ണാടക ഉപമുഖ്യന്ത്രി ഡി കെ ശിവകുമാർ ഡൽഹിയിൽ  പ്രഖ്യാപിച്ചിരുന്നു, കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ഗൃഹജ്യോതി പദ്ധതിയുടെ മാതൃകയിലായിരിക്കും ഈ സംരംഭം എന്ന് ഡി കെ ശിവകുമാർ എടുത്തു പറഞ്ഞു. കർണ്ണാടകയിൽ കോൺഗ്രസ് നൽകിയ എല്ലാ ഉറപ്പുകളും അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളിൽ നിറവേറ്റിയെന്നും ഡൽഹിയിലും കോൺഗ്രസ് അധികാരത്തിൽ വന്നാൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും  ഡി കെ ശിവകുമാർ  ഉറപ്പു നൽകിയതാണ്,, ഡൽഹി സർക്കാറിനെതിരെ ജനരോശം ശകതമാണന്നും ജനങ്ങൾ തിരഞ്ഞെടുപ്പിലുടെ മറുപടി നൽകുമെന്നും ശുചിത്വം, ദിവസക്കൂലിക്കാരും വഴിവാണിഭക്കാരും നേരിടുന്ന പ്രശ്നങ്ങളും അത് പോലെ കഴിഞ്ഞ 10 വർഷങ്ങളായി അഴുക്കു വെള്ള വിതരണം ,വർദ്ധിച്ച വൈദ്യുതി ബില്ലുകൾ, റേഷൻ കാർഡുകൾക്ക് നീണ്ട കാത്തിരിപ്പ്, ഗുണഭോകതാക്കൾക്കുള്ള പെൻഷൻ തുടങ്ങി അടിസ്ഥാന പ്രശ്നങ്ങളിൽ സർക്കാർ പരാജയപ്പെട്ടന്നും കാവുങ്ങൽ അബ്ദുള്ള പറഞ്ഞു. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}