എ ആർ നഗർ: ഇച്ചാസ് കല സാംസ്കാരിക വേദി ചേലക്കോട്, അനോറ ആയുർ കെയറുമായി സഹകരിച്ച് കുന്നുംപുറം ചേലക്കോട് അസാസുൽ ഹുദാ മദ്രസയിൽ വെച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പോർ പങ്കെടുത്തു. ക്ലബ്ബ് സെക്രട്ടറി അധ്യക്ഷത വഹിച്ചപരിപാടിയിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു.
മുഖ്യ അതിഥിയായി ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ് അവർകളുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ കുഞ്ഞു മൊയ്തീൻ കുട്ടി മാസ്റ്റർ ആശംസ അറിയിച്ചു.
മറ്റു വിശിഷ്ടാതിഥികളായ കുന്നുംപുറം ഏഴാം വാർഡ് മെമ്പർ ഫിർദൗസ്,
കാവുങ്ങൽ ഇസ്മായിൽ,
എന്നിവരും പങ്കെടുത്തു.
പ്രദേശത്ത് അവശന അനുഭവിക്കുന്ന ഒരുപാട് ആളുകൾക്ക് താങ്ങും തണലുമായി ഈ സൽകർമ്മത്തിൽ മുഖ്യധാര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികൾ പങ്കെടുത്തു.
നാടിന്റെ നന്മയുടെ കൂട്ടായ്മയായ ഈ സംഘടനയുടെ ക്ലബ്ബിന്റെ
പ്രവാസി മെമ്പർമാരുടെ അകമഴിഞ്ഞ സഹകരണം ഈ പ്രവർത്തിയുടെ എല്ലാ മേഖലയിലും പ്രതിഫലിച്ചു.
അനോറ ആയുർവേദ ക്ലിനിക്കിന്റെ ഡോക്ടർമാരുടെ സേവനം എടുത്തു പറയപ്പെടേണ്ടതാണ്.
അതുപോലെ ലാബ് ഡിപ്പാർട്ട്മെന്റ്' മെഡിസിൻ വിഭാഗം'
രജിസ്ട്രേഷൻ മറ്റു വിഭാഗങ്ങൾ ക്ലബ്ബിന്റെ ചരിത്രത്തിൻ്റെ ഏടുകളിൽ
അടയാളപ്പെടുത്തെണ്ടവയാണ്.നാടും നാട്ടുകാരും ഒരേ മനസ്സോടെ ഒരുമിച്ചുള്ള സാന്നിധ്യം അടയാളപ്പെടുത്തി.