ആദർശ രംഗത്ത് കരുത്താർജ്ജിക്കുക: പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

മലപ്പുറം : ഇസ്‌ലാമിനും ഇസ്‌ലാമിക ആശയങ്ങൾക്കുമെതിരെ നിരവധി വെല്ലുവിളികളും ആരോപണങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിൽ യഥാർത്ഥ ആദർശം പഠിക്കാനും അത് പകർന്നു കൊടുക്കാനും യുവാക്കൾ മുന്നോട്ടു വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹിയിസ്സുന്ന പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പറഞ്ഞു.  SYS ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്ന അഡ്വാൻസ്ഡ് സ്കൂൾ ഓഫ് അഹ്‌ലുസ്സുന്ന ഐഡിയോളജി (അസായി)  കോഴ്‌സിൻ്റെ  കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന പരിപാടിയിൽ  കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള  സർട്ടിഫിക്കറ്റ് വിതരണവും  അദ്ദേഹം നിർവ്വഹിച്ചു. എസ് വൈ എസ് ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി സി.കെ. ശക്കീർ  ആമുഖഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ. സൈനുദ്ദീൻ സഖാഫി,എം. ദുൽഫുഖാർ സഖാഫി, പി.ടി.നജീബ്,പി.പി.മുജീബ് റഹ്‌മാൻ,സി.കെ.എം.ഫാറൂഖ്,ഡോ. അബ്ദു റഹ്‌മാൻ എന്നിവർ സംസാരിച്ചു. ദഅവാ ഡയറക്ടറേറ്റ് അംഗങ്ങളായ മുസ്തഫ അഹ്സനി കൊളത്തൂർ, അബ്ദുൽ റഊഫ് ജൗഹരി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}