സംസ്ഥാനതല ഉദ്ഘാടനം 31-ന് മലപ്പുറത്ത്
മലപ്പുറം : സമസ്തയുടെ നൂറാം വാർഷികത്തിന്റെയും എസ്.എം.എഫ്. പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി നടത്തുന്ന നവോത്ഥാന സമ്മേളനങ്ങളുടെ സ്വാഗതസംഘം രൂപവത്കരിച്ചു.
ജനുവരി 31-ന് മലപ്പുറത്താണ് സംസ്ഥാനതല സമ്മേളനം. സുന്നി മഹല്ല് ഫെഡറേഷൻ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി കെ.എ. റഹ്‌മാൻ ഫൈസി കാവനൂർ ഉദ്ഘാടനംചെയ്തു.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
സ്വാഗതസംഘം ഭാരവാഹികളായി പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ (മുഖ്യരക്ഷാധികാരി), ഡോ. സി.കെ. അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര (ചെയ.), ഹുസൈൻ മുസ്‌ലിയാർ, യൂസുഫ് ഫൈസി മേൽമുറി, സൈതാലി മൗലവി പന്തല്ലൂർ, സുലൈമാൻ വള്ളുവമ്പ്രം, കാടേരി അബ്ദുൽ അസീസ് (വൈ.ചെയ.), നൗഷാദ് മണ്ണിശ്ശേരി (ജനറൽ കൺവീനർ), ഹസ്സൻ സഖാഫി പൂക്കോട്ടൂർ (കോഡിനേറ്റർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.