ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്ററും ഹരിത കേരളം മിഷനും സംയുക്തമായി മെഗാ എൽ.ഇ.ഡി. ബൾബ് റിപ്പയറിങ് പരിശീലനം നൽകി.
ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ
സംസ്ഥാനത്തെ തദ്ദേശ കർമസേനാംഗങ്ങൾക്ക്സ്ഥാപനങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ആയിരം ഹരിത കർമ്മ സേനാംഗങ്ങളാണ് പരിശീലനം നേടിയത്. ഓരോരുത്തരും രണ്ട് ബൾബുകൾ എന്ന രീതിയിൽ
രണ്ടര മണിക്കൂർ കൊണ്ട് രണ്ടായിരം ബൾബുകളാണ് ഇവർ പ്രവർത്തക്ഷമമാക്കിയത്. തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ നിർവഹിച്ചു. ഇഎംസി ഡയറക്ടർ ഡോ: ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ ഓപറേറ്ററും,
എൽ.ഇ.ഡി മാസ്റ്റർ ട്രെയിനർ കൂടിയായ സാബിർ പി ആയിരുന്നു മുഖ്യ പരിശീലകൻ , നവകേരളം സംസ്ഥാന അസിസ്റ്റൻ കോഡിനേറ്റർ ടി പി സുധാകരൻ, മെഹബൂബ്, മുജീബ് റഹ്‌മാൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
ഇ.എം.സി റജിസ്ട്രാർ വി സുഭാഷ് ബാബു സ്വാഗതവും പ്രോജക്ട് എൻജിനീയർ കെ അനൂപ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.