ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണന: പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു

എ.ആർ നഗർ: കൊളപ്പുറം ടൗണിൽ ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ എ ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു.
സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ , ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ കെ,മജീദ് പൂളക്കൽ,  സുരേഷ് മമ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പിസി  എന്നിവർ സംസാരിച്ചു. 

ഫൈസൽ കാരാടൻ,അസ്ലം മമ്പുറം, ഷെഫീഖ് കരിയാടൻ,ചന്ദ്രൻ എ ആർ നഗർ, ബഷീർ പുള്ളിശ്ശേരി, അലവി ഇവി, അഷ്റഫ് കെ.ടി, റഷീദ് വി ,യൂസഫ് എവി , ശ്രീധരൻ കൊളപ്പുറം,സുരേഷ് ബാബു കൊളപ്പുറം,ശങ്കരൻ കൊളപ്പുറം, ബീരാൻകുട്ടി തെങ്ങിലാൻ, ഹമീദ് കെ.ടി, മുസ്തഫ പി , അലി തെങ്ങിലാൻ, മുസ്തഫ കെ കെ, എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}