വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് ഈ വേസ്റ്റ് ശേഖരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെൻറ് തലവൻ കെ ടി അസ്കർ അലി അധ്യക്ഷത വഹിച്ചു.
കോളേജ് മാനേജ്മെൻറ് കമ്മിറ്റി മെമ്പർ പി കെ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി. ലഘുലേഖ ആദ്യ കോപ്പി കുഞ്ഞാലി ഹാജിക്ക് നൽകി.
വാർഡ് മെമ്പർ റൂഫിയ, ഷൗക്കത്ത് കടമ്പോട്ട്, ഷമീംഅക്തർ, ആഷിക് വി എം, അർഷദ് എൻ, നൂറ സി ടി, മുഹമ്മദ് ശാദി പി കെ, കുഞ്ഞാലി ഹാജി എന്നിവർ സംസാരിച്ചു.