പാതി വില തട്ടിപ്പ്: വേങ്ങരയിൽ നഷ്ടമായത് അരക്കോടിയിലധികം രൂപ

പണം നഷ്ടപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാൻ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കൊർദോവചെയർമാൻ യൂസുഫലി വലിയോറ വേങ്ങര ലൈവിനോട് പറഞ്ഞു.

വേങ്ങര: ഇരുചക്ര വാഹനവും, ലാപ് ടോപ്പും, തയ്യൽ മെഷീനും പാതിവിലക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ വേങ്ങരയിൽ നഷ്ടമായത് അരക്കോടിയിലധികം രൂപ. 2007 മുതൽ വേങ്ങരയിൽ പ്രവർത്തിക്കുന്ന കൊർദോവ എഡ്യൂക്കേഷണൽ, ചാരിറ്റബിൾ സ്വസൈറ്റി മുഖേനയാണ് ഇരു ചക്ര വാഹനവും, തയ്യൽ മെഷീനും, ലാപ് ടോപ്പും പാതി വിലക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൾ പണമടച്ചത്. പണമടച്ച ഏതാനും പേർക്ക് ഉപകരണങ്ങൾ ലഭ്യമാവുകയും ചെയ്തു. ഇതോടെ എൻ. ജി. ഒ എന്ന അർത്ഥത്തിൽ രംഗത്ത് വന്ന കൊർദോവയിൽ വിശ്വാസമാർജിച്ചവർ പാതി വിലക്ക് ഉപകരണങ്ങൾക്കായി പണം അടക്കുകയായിരുന്നു. 

വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ വേങ്ങര, ഊരകം, കണ്ണമംഗലം, പറപ്പൂർ, എ. ആർ നഗർ, എടരിക്കോട്, തെന്നല ഗ്രാമ പഞ്ചയത്തുകളിൽ നിന്നായാണ് ആളുകൾ ഉപകരണങ്ങൾക്ക് കൊർദോവയിൽ പണമടച്ചത്.  അതേ സമയം പാതി വിലക്ക് ഗൃഹോപകരണങ്ങളും സ്‌കൂട്ടറും ലഭിക്കുന്നതിനായി അനന്തകൃഷ്ണന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും ഈ പണം തിരികെ ലഭിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കാണിച്ചു വേങ്ങരയിലെ കൊർദോവ സ്വസൈറ്റിയുടെ ഡയറക്ടർ യൂസുഫലി വലിയോറ വേങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഉപകരണങ്ങൾക്ക് പണം നൽകിയ ആളുകൾക്ക് അവരുടെ പണം തിരികെ നൽകുമെന്നും സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു യൂസുഫലി വലിയോറയുടെ വാട്സ്ആപ് മെസേജ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പാതി വില തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടേതായി ഒരു പരാതിയും വേങ്ങര സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നു വേങ്ങര പൊലീസ് പറയുന്നു.

പണം നഷ്ടപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാൻ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കൊർദോവചെയർമാൻ യൂസുഫലി വലിയോറ വേങ്ങര ലൈവിനോട് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}