കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്വിമ്മിങ് ക്ലബിന്റെ കീഴിൽ ഇൻട്രാമുറൽ നീന്തൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടന്ന മത്സരം സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ആറാം ക്ലാസിൽ നിന്നും നൂറ്റി അറുപത്തിനാല് വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ വിജയികൾക്ക് സമ്മാന വിതരണം നടത്തി. പ്രിൻസിപ്പൽ അലി കടവണ്ടി,എൻ വിനീത, കെ നിഖിൽ,സയ്യിദ് തങ്ങൾ, പി ഫൈറൂസ്, സി തസ്നി, ടി ദൃശ്യ എന്നിവർ സംസാരിച്ചു.