കുറുക ഗവൺമെന്റ് സ്കൂൾ പ്രതിഭകളെ ആദരിച്ചു

വേങ്ങര: ജില്ലാതല കലാ കായിക ശാസ്ത്രമേളകളിലും ഗാന്ധിദർശൻ വിദ്യാരംഗം മേളകളിലും മികച്ച പ്രകടനം കാഴ്ചവെച്ച 36 പ്രതിഭകളെ കുറുക ഗവൺമെന്റ് ഹൈസ്കൂൾ പി ടി എ, എസ് എം സി കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. 

പിടിഎ പ്രസിഡന്റ് അബ്ദുൽ അസീസ് പറങ്ങോടത്ത് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. എസ് എം സി ചെയർമാൻ അബ്ദുൽ റഹ്മാൻ കല്ലൻ മുഖ്യ അതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് കെ.സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി ടി എ അംഗം ജലീൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൂടാതെ വേങ്ങര പാലിയേറ്റീവ് കെയർ യൂണിറ്റിനുവേണ്ടി സ്കൂൾ കുട്ടികൾ സമാഹരിച്ച 75552/- രൂപയും ചടങ്ങിൽ വെച്ച് ഭാരവാഹികൾക്ക് കൈമാറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}