സാറാ ബേക്കറി (ജിദ്ധ) എക്സ് മലയാളി തൊഴിലാളികൾ സംഗമിച്ചു

ജിദ്ദ സാറ ബാക്കറി പ്രവാസി സംഗമം സാറാ ബേക്കറി( ജിദ്ധ) എക്സ് മലയാളി തൊഴിലാളികൾ അരീക്കോട് വെച്ച് സംഗമിച്ചു. മുൻ ജനറൽ മാനേജർ സിറാജ് മണ്ടോട്ടിൽ വേങ്ങര അധ്യക്ഷനായ കൺവെൻഷൻ മുൻ ജനറൽ മാനേജർ പൊന്മള അബ്ദുലത്തീഫ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.  

മുൻ ജനറൽ മാനേജർ  അബൂബക്കർ മുസ്ലിയാർ വീതന ശേരി, മായിൻ മുസ്ലിയാർ കോഡൂർ, ഹംസ ഹാജി കുന്നംപുറം, ഇസ്മായിൽ മുസ്ലിയാർ പൊന്മള, നാസർ പൊന്മള എന്നിവർ ആശംസകൾ അർപിച്ചു. 

മുഹമ്മദലി കോഡൂർ സ്വാഗതവും അബ്ദുസമദ് വണ്ടൂർ നന്ദിയും പറഞ്ഞു. സംഗമ ഉപഹാരം അബുബക്കർ മുസ്ലിയാരിൽ നിന്നും ഹനീഫ  വേങ്ങര ഏറ്റ് വാങ്ങി തുടർന്ന് സംഗമിച്ച മുഴുവൻ ആളുകളെയും ആദരിച്ചു. സകരിയ്യ പുൽപറ്റ നേതൃത്തം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}