കോട്ടക്കല്‍: വിശുദ്ധ റമദാന്‍ ക്യാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അജ്‌വ പൂന്തോപ്പ് എന്ന പേരുള്ള ഇഫ്താര്‍ സംഗമകള്‍ക്ക് ജില്ലയില്‍ തുടക്കമായി. കുട്ടികള്‍ക്ക് വേണ്ടി റമളാന്‍ ക്ലാസുകളും പരിശുദ്ധ റമളാനില്‍ ചെയ്യേണ്ട സദ്പ്രവര്‍ത്തികളെ ഓര്‍മ്മിക്കുന്ന പൂക്കാലം കാര്‍ഡ് വിതരണവും ഇഫ്താറില്‍ നടക്കും. ജില്ലാ ഉദ്ഘാടനം ചെറുകുന്ന് യൂണിറ്റില്‍നടന്നു.എസ്എസ്എഫ് ജില്ലാ സെക്രട്ടറി അനസ് നുസ്രി വിഷയാവതരണം നടത്തി.നോമ്പ്, തറാവീഹ് ,ഇഫ്താര്‍, ഖുര്‍ആന്‍ പാരായണം, ലൈലത്തുല്‍ ഖദര്‍ എന്നീ വിഷയങ്ങളില്‍ മുഹ്യുദ്ധീന്‍ കുട്ടി സഖാഫി ക്ലാസെടുത്തു. ടി എം മുസ്ലിയാര്‍, സലാം കെ കെ, അബ്ദുല്‍ ഷുക്കൂര്‍ ഫാളിലി സഈദ് മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.
അജ്‌വ പൂന്തോപ്പ് കുട്ടികളുടെ ഇഫ്താറിന് ജില്ലയില്‍ തുടക്കം
admin