വൈദ്യുതി ഉപയോഗം കുതിക്കുന്നു; ‘100’ ദ​ശ​ല​ക്ഷം യൂ​നി​റ്റ് കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​മാ​യി 100 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ന്​ മു​ക​ളി​ലാ​ണ്​ പ്ര​തി​ദി​ന ഉ​പ​യോ​ഗം. വ്യാ​ഴാ​ഴ്ച ആ​വ​ശ്യ​മാ​യി വ​ന്ന വൈ​ദ്യു​തി 100.5936 ​ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു. പീ​ക്ക്​ സ​മ​യ ആ​വ​ശ്യ​ക​ത 5139 മെ​ഗാ​വാ​ട്ടാ​യും ഉ​യ​ർ​ന്നു.

പ​ക​ലും രാ​ത്രി​യി​ലും ഉ​യ​ർ​ന്ന ചൂ​ട്​ തു​ട​രു​ന്ന​താ​ണ്​ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്‍റെ ​ഗ്രാ​ഫ്​ ഉ​യ​ർ​ത്തു​ന്ന​ത്. പീ​ക്ക്​ സ​മ​യ ആ​വ​ശ്യ​ക​ത കൂ​ടി​യ​ത്​ ക​ഴി​ഞ്ഞ വേ​ന​ലി​ൽ വി​ത​ര​ണ രം​ഗ​ത്ത്​ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ര​ണ്ടി​ന്​ രേ​ഖ​​പ്പെ​ടു​ത്തി​യ 5797 മെ​ഗാ​വാ​ട്ടാ​ണ്​ സം​സ്ഥാ​ന​ത്തെ പീ​ക്ക്​ സ​മ​യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}