എ ആർ നഗർ: ഭാരതിയ ദളിത് കോൺഗ്രസ് അബ്ദുറഹ്മാൻ നഗർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊളപ്പുറം ആസാദ് ഭവനിൽ വെച്ചുനടന്ന ചടങ്ങിൽ ഡോക്ടർ അംബേദ്‌കറുടെ ച്ഛയാപടത്തിൽ പുഷ്പാർച്ചന നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മണ്ഡലം പ്രസിഡന്റ് കെ. പി. വേലായുധൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് മമ്പുറം, മണ്ഡലം സെക്രട്ടറിമാരായ ഷിജിൽ. കെ, സുനീഷ് കെ എം, സുമേഷ് കെ, സുബ്രമണിയൻ എൻ, ഗോപൻ ചെണ്ടപുറയ, രാമൻ എൻ എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ. കെ. സ്വാഗതവും ട്രഷറര്‍ അനി പുൽത്തടത്തിൽ നന്ദിയും രേഖപ്പെടുത്തി.