വേങ്ങര: എൻ.എം.എം.എസ് സ്കോളർഷിപ്പിന് അർഹത നേടിയ കെ.എം എച്ച് .എസ് കുറ്റൂർ നോർത്തിലെ റിൻഹ മെഹജബിൻ, ആൽവിയ അഷ്നി എന്നീ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു.
പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും അവരുടെ വിദ്യാഭ്യാസം തുടരുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നതിനുമുള്ള ലക്ഷ്യങ്ങളോടെ ഇന്ത്യാ ഗവൺമെൻ്റ്, വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന നാഷണൽ മീൻസ് - കം - മെറിറ്റ് സ്കോളർഷിപ്പിനായി സ്കൂളിൽ നിന്നും 62 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും യോഗ്യത നേടി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ചടങ്ങിൽ മാനേജർ കെ.പി. ഹുസൈൻ ഹാജി, ഹെഡ്മാസ്റ്റർ പി.സി ഗിരീഷ് കുമാർ അധ്യാപകരായ മജ്ഞു എകെ ശ്രീ, ഷംന പി, ശരണ്യ എൻ എന്നിവർ സംസാരിച്ചു.