എടരിക്കോട്: താജുൽ ഉലമ ടവറിന്റെ ഉദ്ഘാടന സമ്മേളന പ്രചരണാർഥം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ജില്ലാ പ്രസിഡന്റ് കെ ജഅ്ഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. മെയ് 1, 2 തീയതികളിലായി നടക്കുന്ന സമർപ്പണ സംഗമത്തിന്റെ ഭാഗമായി മുഴുവൻ യൂണിറ്റിലേക്കും നടക്കുന്ന സ്നേഹ യാത്രയിൽ ജില്ലയിലെ മുഴുവൻ ഡയറക്റേറ്റ് അംഗങ്ങളും വ്യത്യസ്ത യൂണിറ്റുകളിൽ പങ്കെടുക്കും.
നേതൃസംഗമത്തിൽ 38 പേർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്ളൽ, ജില്ല ഫിനാൻസ് സെക്രട്ടറി കെ വി മുഹമ്മദ് റഫീഖ് അഹ്സനി ജില്ല സെക്രട്ടറിമാരായ മൻസൂർ പുത്തൻപള്ളി, അഡ്വക്കറ്റ് അബ്ദുൽ മജീദ്, ഹുസൈൻ ബുഖാരി, യു.ശുഹൈബ് എന്നിവർ സംസാരിച്ചു.