"വേനൽ തുമ്പികൾ" അവധിക്കാല പരിപാടികൾക്ക് തുടക്കമായി

വേങ്ങര: ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും
അമ്പലമാട് വായനശാലയും സംയുക്തമായി   സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടികൾക്ക് തുടക്കമായി. വേനൽ തുമ്പികൾ എന്ന പേരിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ മിനി മാരത്തൺ, ഫുട്ബോൾ ടൂർണമെന്റ്, ബാല സഭ, ഫിഷ് ക്യാച്, ഷൂട്ടിങ്, സമ്മാനപെരു മഴ എ ന്നിവയാണ്  നടക്കുന്നത്. ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ ഫാസ്ക് എഫ് സി യെ പെനാൽട്ടി ഷൂട്ട്‌ ഔട്ടിലൂടെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ഇരിങ്ങലൂർ ജേതാകളായി. സബ് ജൂനിയർ വിഭാഗത്തിൽ ഈഗിൾ എഫ് സി ഒന്നും ബ്ലാക് ആൻഡ് വൈറ്റ് രണ്ടും സ്ഥാനം കരസ്ഥമാക്കി. 

പി സഞ്ജയ്‌, ശാഹിൽ സി സി  ടോപ് സ്കോററായും  പി അഫ്നാൻ, പി ശാമിൽ മികച്ച ഗോൾ കീപർ മാരായും തിരെഞ്ഞെടുത്തു. എം സൈദലവി, എം മുഹമ്മദ്‌, എ വി അബൂബക്കർ സിദ്ധീഖ്, സിപി യാകൂബ്, കെ ബൈജു എം അലവിക്കുട്ടി  വി കമറു പി നജീബ് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}