പള്ളിപ്പടിയിലെ റോഡ്; മാലിന്യങ്ങൾ നീക്കം ചെയ്തു

തീരുരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പാലത്തിങ്ങൽ പള്ളിപ്പടിയിലെ വാർഡ് നമ്പർ 1 ൽ മാസങ്ങൾക്കു മുമ്പ് കോൺട്രാക്ട് എടുത്ത സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് എന്ന സ്ഥാപനം വർക്ക് കഴിഞപ്പോൾ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയോരത്ത് കൂട്ടിയിടുകയും ചെയ്തത് അംആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി നൽകിയ പരാതിയിൽ മാലിന്യങ്ങൾ നീക്കം ചെയ്തു.
 
നഗരസഭയുടെ മാലിന്യമുക്ത പ്രഖ്യാപനം തിരൂരങ്ങാടി വെറും പ്രഖ്യാപനത്തിൽ ഒതുങ്ങി എന്നും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടുകയാണെന്നും  നഗരസഭയുടെ മാലിന്യ മുക്ത പ്രഖ്യാപനം വെറും പ്രഹസനമായിരുന്നുവെന്നും ആം ആദ്മി ഭാരവാഹികളായ മൂസാ ജാറത്തിങ്ങൽ, ഷമീം ഹംസ പി ഓ, ഫൈസൽ ചെമ്മാട്, സാദിഖ് റെയ്യാല , കുഞ്ഞിതു എന്നിവർ ആരോപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}