കണ്ണമംഗലം: വഖഫ് നിയമ ഭേദഗതി ബിൽ വിഷയത്തിൽ മുസ്ലിം ലീഗും ജമാഅത്ത് ഇസ്ലാമിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് വഖഫ് സംരക്ഷകരെന്ന വ്യജേന വഖഫ് കേസുകളിലെ പ്രതി ഭാഗത്ത് ഇവർ നിൽക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാനാകുന്നത്, വഖഫ് ഭൂമികൾ വഖഫ് ട്രൈബ്യൂണലിന് വിട്ടുകൊടുക്കാതെ ഇവരുടെ ട്രസ്റ്റുകൾ കൈവശം വെച്ച വരികയുമാണെന്നും സി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ: ഷഫീർ കിഴിശ്ശേരി അഭിപ്രായപെട്ടു. സി പി ഐ കണ്ണമംഗലം ലോക്കൽ സമ്മേളന ഭാഗമായ് ചേറൂരിൽ സ: കെ മുഹമ്മദ് നഗറിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എം ബാബു അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ നെയിം, ഇ ഹരിദാസൻ, ബാബു ഗാന്ധി കുന്ന് എന്നിവർ സംസാരിച്ചു. ടി പി സനു സ്വാഗതവും, ഡി കെ മണികണ്ഠൻ നന്ദിയും പറഞ്ഞു.
സി.പി.ഐ കണ്ണമംഗലം ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു
admin
Tags
Kunnumpuram