വയോ വനിതകൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായം പ്രഭാഹോമും കുടുംബശ്രീയും സംയുക്തമായി സന്തോഷകരമായ പെൺ വാർദ്ധക്യം എന്ന തലക്കെട്ടിൽ വയോ വനിതകൾക്ക് വേണ്ടി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്  അസിസ്റ്റന്റ് പ്രൊഫസർ ലയന ആനന്ദ് ക്ലാസിന് നേതൃത്വം നൽകി. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞുമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യം സ്റ്റാന്റിങ് കമ്മിറ്റി 
ചെയര്പേഴ്സൻ ഹാരിഫാ മടപള്ളി, സായംപ്രഭാ ഫെസിലിറ്റേറ്റർ  ഇബ്രാഹീം എ കെ,ജി ആർ സി കൗൺസിലർ മൃദുല, സി ഡി എസ് മെമ്പർമാരായ ഗീത, ഗൗരി കെ പി, റൈഹാനത്ത്, സുബൈദ എ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}