കൊളപ്പുറം: എ.ആർ. നഗർ കൊളപ്പുറം കോരമ്പാട്ടിൽ സുനന്ദയ്ക്കും കുടുംബത്തിനും അന്തിയുറങ്ങാൻ ഒരു വീട് നിർമിച്ചു നൽകിയിരിക്കുകയാണ് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ.
വേങ്ങര പത്തുമൂച്ചിക്കൽ സുബൈദാ പാർക്കിൽ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സുനന്ദ വിവാഹത്തിനു ശേഷം വാടകവീട്ടിൽ താമസിച്ചുകൊണ്ടിരിക്കെയാണ് ഭർത്താവ് രാജേഷിന് പക്ഷാഘാതം വന്നത്.
ചികിത്സയിൽ ഇതു സുഖമാവുകയുംചെയ്തു. ഇതിനു ശേഷം ബൈക്കിൽ ഫിസിയോെതറാപ്പി ചെയ്ത് മടങ്ങിവരുന്നതിനിടെ ഒന്നരവർഷംമുമ്പ് കോഴിക്കോടു വെച്ച് അപകടത്തിൽപ്പെട്ട് മരിക്കുകയായിരുന്നു.
ഇനി മുന്നോട്ടെന്തെന്ന് ചിന്തിച്ചിരിക്കുന്ന അവസരത്തിലാണ് സുനന്ദയ്ക്കും മക്കളായ ആദിഷ് രാജിനും രുദ്രയ്ക്കും സഹായവുമായി പെൻഷനേഴ്‌സ് യൂണിയനെത്തിയത്. പത്തരലക്ഷംരൂപ വിനിയോഗിച്ച് നാലു സെന്റ് സ്ഥലത്ത് 850 ചതുരശ്രയടി വിസ്തൃതിയിലാണ് വീട് നിർമിച്ചിട്ടുള്ളത്.
കൊളപ്പുറത്തു നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൾ റഷീദ് ഉദ്ഘാടനംചെയ്തു. വീടിന്റെ താക്കോൽ കെഎസ്എസ്‌പിയു സംസ്ഥാനസെക്രട്ടറി സി.ജി. താരാനാഥൻ ഉടമയ്ക്കു കൈമാറി. ജില്ലാപ്രസിഡന്റ് എ. കുഞ്ഞുണ്ണിനായർ അധ്യക്ഷതവഹിച്ചു.
ടി.കെ. നാരായണൻ, പി. മുഹമ്മദ്, ശ്രീജാ സുനിൽ, എം.കെ. ദേവകി, കെ. അഹമ്മദ് കുട്ടി, സി.എം. മോഹൻദാസ്, പി. അഹമ്മദ്, എം.എം. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.