മജ്മഅ്‌ ഇരിങ്ങല്ലൂർ കോറൽ ജൂബിലി സമ്മേളനത്തിന് തുടക്കം

വേങ്ങര: കഴിഞ്ഞ 35 വർഷമായി വേങ്ങരയിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മജ്മഅ് ഇരിങ്ങല്ലൂർ കോറൽ ജൂബിലി ആഘോഷിക്കുന്നു. ദഅവ കോളേജ്, സിഗ്നേച്ചർ മോറൽ അക്കാഡമി, വുമൺസ് കോളേജ്, ഹൗസിംഗ് കോംപ്ലക്സ്, മത്സര പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇതിനകം സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്.  വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 1990 ൽ പ്രവർത്തനമാരംഭിച്ച മജ്മഇൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. വിദ്യാർത്ഥികളുടെ സർവോത്മുകമായ   വികസനത്തിന് ആവശ്യമായ പാഠ്യ - പാഠ്യേതര മേഖലകളിൽ മികച്ച പരിശീലനമാണ് സ്ഥാപനം നൽകുന്നത്.  ഇത്തവണ ജാമിഅത്തുൽ ഹിന്ദ് ഏകജാലകം വഴിയാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. 
നാല് ദിവസങ്ങളിലായി നടക്കുന്ന കോറൽ ജൂബിലി സമ്മേളനത്തിൽ വിവിധ സെഷനുകളിലായി ആയിരക്കണക്കിന് പേർ പങ്കെടുക്കും. ഇന്നലെ വൈകുന്നേരം 7 മണിക്ക് ഉദ്ഘാടന സമ്മേളനം 
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ  ഉദ്ഘാടനം ചെയ്തു.  കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി പ്രാർത്ഥനക്ക് നേതൃത്വം നൽകി എൻ ഷറഫുദ്ധീൻ സഖാഫി കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. 
ഇന്ന്  (ഏപ്രിൽ 23 ബുധൻ ) വൈകുന്നേരം 7 മണിക്ക് 
ഫാമിലി സംഗമം  നടക്കും. അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം  പ്രഭാഷണം നടത്തും.  സയ്യിദ് ഹൈദറൂസ് മുത്തു കോയ തങ്ങൾ എളങ്കൂർ പ്രാർത്ഥന നിർവഹിക്കും.
ഏപ്രിൽ 24ന് വ്യാഴാഴ്ച ഇരിങ്ങല്ലൂർ ചരിത്ര പഠനം നടക്കും. 

ഒ കെ കുഞ്ഞാപ്പു ഖാസിമി, എം എം കുട്ടി മൗലവി സംസാരിക്കും. 
ഏപ്രിൽ 25 വെള്ളി വൈകുന്നേരം 7 മണിക്ക്  സമ്മേളനത്തിന് സമാപനമാകും.  
സമസ്ത പ്രസിഡണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മുപ്പതാം വാർഷികതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പാവപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതിയായ ദാറുൽ ഖൈർ ഭവന സമർപ്പണവും സമ്മേളനത്തിൽ നടക്കും. ഓരോ വർഷവും  ഓരോ വീട് നിർമ്മിച്ചു നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. അഞ്ചാമത്തെ വീടാണ് സമ്മേളനത്തിൽ  സമർപ്പിക്കുന്നത്.
സമ്മേളനത്തിൽ  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ  മുഖ്യാതിഥിയായി പങ്കെടുക്കും.  
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും. പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ തങ്ങൾ മുത്തന്നൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി , ഇബ്രാഹീം ബാഖവി ഊരകം, തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}