വേങ്ങര: പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രകടനം നടത്തി. പിണറായി മന്ത്രിസഭയുടെ വാർഷികം കരിദിനം ആയി ആചരിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ ടിവി ഇക്ബാൽ സ്വാഗതം പറഞ്ഞു.
വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ടി കെ മൂസക്കുട്ടി, സോമൻ ഗാന്ധി കുന്ന്, മുള്ളൻ ഹംസ, സി എച്ച് സലാം, മേക്കമണ്ണിൽ കുഞ്ഞിപ്പ, ഇബ്രാഹിം എ കെ, വി. ടി മൊയ്തീൻ, കാട്ടി കുഞ്ഞവുറു, മുള്ളൻ ഹൈദറസ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.