കോട്ടയ്ക്കൽ: പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ആറുവരിപ്പാതയിൽ പലയിടത്തും വെള്ളക്കെട്ടുള്ളത് വാർത്തയായിരുന്നു. എന്നാൽ വെള്ളക്കെട്ടിനൊപ്പം റോഡിനടിയിൽനിന്നിതാ ഉറവയുംവരുന്നു. പുത്തനത്താണിക്കും രണ്ടത്താണിക്കുമിടയിലെ അതിരുമടയിലാണ് ആറുവരിപ്പാതയിൽ വെള്ളക്കെട്ടിനൊപ്പം ഉറവപൊട്ടി വെള്ളം വരുന്നത്.
ഏറെ ആഴത്തിൽ മണ്ണ് വെട്ടിത്താഴ്ത്തി റോഡ് പണിത ഭാഗത്താണിത്. ടാറിങ്ങിലെ വിടവിലൂടെ വെള്ളം പൊന്തിവരുന്നത് യാത്രക്കാരുടെയുള്ളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
വെള്ളം പൊന്തിവരുന്ന ഭാഗങ്ങൾ നിർമാണക്കമ്പനിയുടെ തൊഴിലാളികൾ മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഈ ഭാഗത്ത് ടാറിങ് ഉയർന്ന് പൊട്ടാറായിക്കിടക്കുന്നതും കാണാം. അതിരുമടയിൽ ആറുവരിപ്പാതയിൽ ഉറവപൊട്ടി വെള്ളംവന്നപ്പോൾ.