തിരൂരങ്ങാടി: തിരുരങ്ങാടിയിൽ നഗരസഭയുടെ അധീനതയിൽ പൊതുമരാമത്ത് പണി നടന്നുകൊണ്ടിരിക്കുന്ന തിരൂരങ്ങാടിയിൽ നിന്നും വെള്ളിന കാട്ടിലേക്ക് പോകുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള റോഡ് പണിയുമായി ബന്ധപ്പെട്ട പഴയ ഇരുമ്പ് കമ്പികൾ കൂട്ടിയിട്ടിരിക്കുന്നതും ടാർ ഡ്രമ്മുകളിൽ വെള്ളം നിറഞ്ഞ് കൊതുകുകൾ മുട്ടയിട്ടിരുന്നതും പത്രമാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് നൽകിയ പരാതിയിൽ തിരൂരങ്ങാടി നഗരസഭ നീക്കം ചെയ്തു. സ്കൂൾ തുറന്നതിനാൽ അപകടങ്ങൾക്ക് രോഗങ്ങൾ പടരുന്നതിനും കാരണമാകുമെന്നും കാരണമാകുമെന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ റഹീം പൂക്കത്ത് പരാതി നൽകിയതിനെ തുടർന്ന് ടെൻഡർ ആകുന്നത് വരെ സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റി ഇട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്
അപകടാവസ്ഥയിലുള്ള കമ്പികൾ നീക്കം ചെയ്തു
admin
Tags
Thirurangadi