ഹിജ്‌റ ഒളിച്ചോട്ടമല്ല, ഇസ്ലാം സംസ്ഥാപനത്തിന്റ മുന്നൊരുക്കമായിരുന്നു - സുലൈമാൻ അസ്ഹരി

വേങ്ങര: ആധുനിക ഫറോവമാരുടെ ഇസ്ലാം വിരുദ്ധ അക്രമണങ്ങളെ ഭയപ്പെടാതെ കൃത്യമായ മുന്നൊരുക്കങ്ങളുമായി അല്ലാഹുവിൽ ഭരമേല്പിച്ചു കൊണ്ട് മുന്നേറാൻ സമുദായം തയാറാകണമെന്നും ഹിജ്റയിൽ നിന്നും അതിജീവനത്തിന്റെ പാഠമാണ് നാം പഠിക്കേണ്ടതെന്നും പ്രമുഖ പണ്ഡിതനും മുതുവട്ടൂർ മഹല്ല് ഖാളിയുമായ സുലൈമാൻ അസ്ഹരി പ്രസ്താവിച്ചു. ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ഖുർആൻ ടോക്കിൽ "ഹിജ്‌റ,  അതിജീവനത്തിന്റെ ഖുർആനിക പാഠങ്ങൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ്‌ ഈ. വി അബ്ദുസ്സലാം അധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി അബ്ദുൾ ഗഫൂർ പുനക്കത്ത് സ്വാഗതം ആശംസിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}