സംസ്കാരങ്ങളുടെ കൈമാറ്റം രാജ്യത്തിൻറെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്: എസ്എസ്എഫ്

കോട്ടക്കൽ: രാജ്യത്തിൻറെ വളർച്ച വ്യത്യസ്ത സംസ്കാരങ്ങളുടെ കൈമാറ്റങ്ങളിലൂടെയാണ് സാധ്യമായത്, വ്യത്യസ്തങ്ങളാകുന്ന ഘട്ടങ്ങളിൽ പല ദേശങ്ങളിൽ നിന്നും കടന്നുവന്ന സംസ്കാരങ്ങൾ  ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും സംസ്കാരങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന്  എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി കോട്ടക്കലിൽ കടൽ കടന്ന സംസ്കാരങ്ങൾ ചർച്ച സംഗമം അഭിപ്രായപ്പെട്ടു.  കൊളംബിയ യൂണിവേഴ്സിറ്റി അലുംനി മുഹമ്മദ് ഖലീൽ നൂറാനി വിഷയാവതരണം നടത്തി.
 ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ഷാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ,അഡ്വ: അബ്ദുൽ മജീദ്  എന്നിവർ സംസാരിച്ചു.  ജൂലൈ 20 മുതൽ 27 വരെ  പരപ്പനങ്ങാടിയിൽ നടക്കുന്ന ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി വ്യത്യസ്ത സാംസ്കാരിക സംഗമങ്ങൾ, പഠന സെമിനാറുകൾ ബുക്ക് ഫെയറുകൾ, കലാ മത്സരങ്ങൾ തുടങ്ങിയവ നടക്കുന്നു.
കോട്ടക്കലിൽ നടന്ന ചർച്ച സംഗമത്തിൽ ജില്ലാ ഭാരവാഹികളായ റഫീഖ് അഹ്‌സനി, മൻസൂർ പി, ജാസിർ കെ,  ഹുസൈൻ ബുഖാരി, ആതിഫ് റഹ്‌മാൻ, ഫളൽ ഹുസൈൻ അഹ്സനി എന്നിവർ സംബന്ധിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}