വേങ്ങര: പ്രകൃതി വിരുദ്ധ പീഡനത്തിന് യുവാവ് അറസ്റ്റിലായി. ഊരകം കീഴ് മുറി അഞ്ചുപറമ്പ് പുള്ളാടൻ ഫൈസൽ (31)
നെയാണ് വേങ്ങര പോലീസ് അറസ്റ്റ്
ചെയ്തത്. വിദ്യാലയത്തിൽ കച്ചവടം
നടത്തുന്ന ഇയാൾ ഒരു തവണ കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. വീണ്ടും നിരന്തരം കുട്ടിയെ ശല്യം ചെയ്തപ്പോൾ കുട്ടി വീട്ടിൽ അറിയിക്കുകയും രക്ഷിതാക്കൾ പോലീസിൽ പരാതി
നൽകുകയും ചെയ്തു. ഇതേ തുടർന്ന് വേങ്ങര എസ്എച്ച്ഒ സി.ഐ. രാജേന്ദ്ര ആർ നായരുടെ നേതൃത്വത്തിൽ എസ്.ഐ. സുരേന്ദ്രൻ, സി.പി.ഒമാരായ
റിയാസ്, ഗണേശൻ എന്നിവരടങ്ങിയ
സംഘം നടത്തിയ അന്വേഷണത്തിലും
ചോദ്യം ചെയ്യലിലും പ്രതി കുറ്റം
സമ്മതിക്കുകയായിരുന്നു. ഇയാളെ
കോടതിയിൽ ഹാജരാക്കി റിമാൻഡ്
ചെയ്തു.