വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച പ്രതിഭകളെ അഭിനന്ദിച്ചു

പറപ്പൂർ: പഠനം ആസ്വാദ്യകരമാക്കി മാറ്റിയാൽ ഉന്നതവിജയം കൈവരിക്കാൻ സാധിക്കുമെന്നും ഇതിനുപിന്നിലുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് നന്ദിയോടെ ഓർക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്ക് പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച അഭിനന്ദനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് വി. സലീമ അധ്യക്ഷയായി. എ.പി.ജെ. അവാർഡ് ജേതാവ് ഷഫീഖ്, ലക്ഷ്മണൻ ചക്കുവായിൽ, ഉമൈബ ഊർഷമണ്ണിൽ, പി.ടി. റസിയ, താഹിറ എടയാടൻ, ടി. മൊയ്തീൻകുട്ടി, ഇ.കെ സുബൈർ, വി.എസ്. ബഷീർ, സി അയമുതു തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}