മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവനകേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്‌കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ സന്നദ്ധരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ 50 ഹജ്ജ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അഷ്‌കർ കോറാട് അധ്യക്ഷതവഹിച്ചു. ജാഫർ കക്കൂത്ത്, പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടിൽ, ടി. നിയാസ്, ഒ. അലവി, ആർ. കോമുക്കുട്ടി ഹാജി, കെ.പി.ആർ. കുട്ടൻ, കെ. കുഞ്ഞായി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, പി. മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.