വലിയോറ:
പരപ്പിൽപാറ പ്രദേശത്തെ എസ്.എസ്.എൽ.സി , പ്ലസ്ടു , എൽ എസ്.എസ്. യു.എസ് എസ്, സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ പരപ്പിൽപാറ എം.എസ്.എഫ് കമ്മറ്റിയും ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയും ആദരിച്ചു. നൗഷാദ് ചെമ്പൻ്റെ അധ്യക്ഷതയിൽ പരപ്പിൽപാറയിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ ഉൽഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ് മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻ്റ് മാളിയേക്കൽ സൈതലവിഹാജി, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ചെള്ളി അവറാൻ കുട്ടി, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഹാരിസ് മാളിയേക്കൽ പഞ്ചായത്ത് എം.എസ്.എഫ് ട്രഷറർ ഫർഷാദ്, യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡൻ്റ് സജീർ ചെള്ളി, എം.എസ്.എഫ് പഞ്ചായത്ത് കമ്മറ്റി അംഗം അജ്മൽ, യൂണിറ്റ് എം.എസ്.എഫ് സെക്രട്ടറി ഷിഹാൻ കെ.എം സഹീർ അബ്ബാസ് നടക്കൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ വെച്ച് എം.എസ്.എഫ് കമ്മറ്റി സംഘടിപ്പിച്ച വിവിധ മത്സര പരിപാടിയിലെ വിജയിക്കൾക്ക് സമ്മാനം വിതരണം ചെയ്തു.