എ ആർ നഗർ: അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച അർബുദ, ജീവിതശൈലി രോഗനിർണയ ക്യാമ്പും, കോഴിക്കോട് കോൺട്രസ്റ്റ് കണ്ണാശുപത്രിയുടെ സൗജന്യ നേത്ര പരിശോധനയും വാർഡ് 13 ഉള്ളാട്ടുപറമ്പ് സിറാജുൽ ഉലൂം മദ്രസയിൽ വച്ച് നടന്നു.
എ ആർ നഗർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ മുഹമ്മദ് പുതുക്കുടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി. ബോധവൽക്കരണ ക്ലാസ് നടത്തി.
ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ ക്യാമ്പിൽ സേവനമർപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുധ സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഐശ്വര്യ നന്ദിയും പറഞ്ഞു.