എടരിക്കോട്: എസ്.വൈ.എസ് സാന്ത്വനത്തിന് കീഴിലുള്ള പാലിയേറ്റീവ്, സാന്ത്വനം ക്ലബ്ബ്, വളണ്ടിയർ ടീമിൻ്റ പരിശീലനം ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ല സാന്ത്വനം ഡയറക്ടറേറ്റ് പാലിയേറ്റീവ് ശിൽപ്പശാല ഇൻസ്പെയർ Z02 സംഘടിപ്പിച്ചു.
എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്ന ഇൻസ്പെയർ ക്യാമ്പ് എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതിയംഗം സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്തു. സാന്ത്വനം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാഖവി ഊരകം അധ്യക്ഷത വഹിച്ചു.
സോൺ സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളായിരുന്നു ക്യാമ്പ് പ്രതിനിധികൾ. സാന്ത്വനം എമർജൻസി ടീം, സാന്ത്വനം ക്ലബ്ബ്, സാന്ത്വനം വളണ്ടിയർ, സാന്ത്വനം ജലക്ഷമകേന്ദ്രം, സാന്ത്വനം ഷി പാലിയേറ്റീവ് എന്നീ സെഷനുകളിൽ ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളായ സയ്യിദ് അബ്ദുൽ കരീം തെയ്യാല, ഡോ. മുഹമ്മദ് ഫൈള്, അബ്ദുൽ ഹാദി അഹ്സനി, നവാസ് താനൂർ, ഹമീദ് പല്ലാർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ക്യാമ്പിൻ്റെ തുടർച്ചയായി ആഗസ്റ്റ് പത്തിന് മുമ്പായി പതിനൊന്ന് കേന്ദ്രങ്ങളിൽ ഇൻസ്പെയർ C02 നടക്കും.