തിരുവനന്തപുരം: യു.പി, ഹൈ സ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്ക് ഈ അധ്യയന വർഷത്തെ ഒന്നാംപാദ വാർഷിക പരീക്ഷ ആഗസ്റ്റ് 18 മുതൽ 26 വരെ നടക്കും. എൽ.പി വിഭാഗത്തിന് 20നാണ് പരീക്ഷ തുടങ്ങുക.പ്ലസ് ടു പരീക്ഷ 27ന് തീരും.
പരീക്ഷ സമയങ്ങളിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നത്തെ പരീക്ഷ 29ന് നടക്കും. ഗണേശോത്സവം നടക്കുന്നതിനാൽ കാസർകോട് ജില്ലയിൽ മാത്രം 27നുള്ള പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷക്ക് സമയദൈർഘ്യം ഉണ്ടാകില്ല.
കുട്ടികൾ എഴുതിത്തീരുന്ന മുറക്ക് അവസാനിപ്പിക്കാം. മറ്റു ക്ലാസുകളിൽ രണ്ട് മണിക്കൂറാണ് പരീക്ഷ. ഓണാവധിക്കായി സ്കൂളുകൾ 29ന് അടക്കും.