വേങ്ങര: ഓൺലൈൻ മേഖലയുടെ കടന്ന് കയറ്റം മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാരം, കേരളത്തിൽ മാത്രം 50 ലക്ഷത്തോളം ആളുകൾക്ക് ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ജോലി കൊടുത്തു കൊണ്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടന ഈ സന്ദർഭത്തിൽ ഇന്ന് ദേശിയ തലത്തിൽ ആഗസ്ത് 9 ന് വ്യാപാരി ദിനം കൊണ്ടാടുകയാണ് അതോടു അനുബന്ധിച്ചു വേങ്ങര യിലും വേങ്ങര യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പക്കിയൻ പതാക ഉയർത്തി.
ജനറൽ സെക്രട്ടറി
എംകെ സൈനുദ്ധീൻ ഹാജി, സെക്രട്ടറി ശിവ ശങ്കരൻ നായർ, ട്രഷറർ മൊയ്‌ദീൻ ഹാജി നെല്ലൂരാൻ, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അനീസ് പനക്കൽ എന്നിവർ പ്രസംഗിച്ചു.
വൈസ്:പ്ര. കെ ആർ കുഞ്ഞി മുഹമ്മദ് ഹാജി, വൈസ്:പ്ര.ഷുക്കൂർ ഹാജി, കിഡ്സ് ബാവ, മദീനസൈദലവി,
സഹൽ. ഉസ്മാൻ. നിസാർ. ഷുഹൈബ്.ഷമീർ. ആഷിഫ്.എന്നിവർ പങ്കെടുത്തു കൊണ്ട് മധുര പലഹാരം വിതരണവും പുക്കോട്ടൂർ പാടം വ്യാപാരി വ്യവസായി ഡയാലിസിസ് സെന്ററിന് ധന സഹായം നൽകി കൊണ്ട് കാരുണ്യ പ്രവത്തനം നടത്തുകയും ചെയ്തു.