പാലിയേറ്റീവ് വളണ്ടിയേഴ്സ് പരിശീലനം സംഘടിപ്പിച്ചു

എ.ആർ നഗർ: അബ്ദുറഹിമാൻ ഗ്രാമപഞ്ചായത്തും  കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ദാ റുൽ ഷിഫ ഹോസ്പിറ്റൽ പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കും വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയേഴ്സിനും ഉള്ള  അഞ്ചാഘട്ട വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. പരിപാടി വൈസ് പ്രസിഡൻറ് ഷൈലജ പുനത്തിൽന്റെ അധ്യക്ഷതയിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത് ഉദ്ഘാടനം നിർവഹിച്ചു. എ ആർ നഗർ മെഡിക്കൽ ഓഫീസർ മുഖ്യപ്രഭാഷണം നടത്തി. 

രോഗിപരിചരണത്തെക്കുറിച്ച് പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ഫൈസൽ ക്ലാസ് നൽകി. വാർഡ് മെമ്പർ ഫിർദൗസ്, ദാറുൽ ഫിഫ ഹോസ്പിറ്റൽ മാനേജർ അഷറഫ് എന്നിവർ ആശംസകൾ അറിയിച്ചു. 

ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി സ്വാഗതവും പാലിയേറ്റീവ് നേഴ്സ് ആയ സുനിത നന്ദിയും പറഞ്ഞു. പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}