കുറ്റിപ്പുറം: വയോജനങ്ങൾക്ക് വേണ്ടി കുറ്റിപ്പുറം സായംപ്രഭാ ഹോം സംഘടിപ്പിച്ച ഡബ്സ്മാഷ് മത്സരത്തിൽ വിജയികളായ വേങ്ങര സായംപ്രഭാ ഹോമിന് ഉപഹാരവും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
വേങ്ങര സായംപ്രഭാ ഹോമിന്റെ പ്രതിനിധികളായ പി.കെ. കുട്ടി, ശ്രീകുമാർ തൂമ്പയിൽ, അബ്ദുറഹ്മാൻ എം., ബാലകൃഷ്ണൻ എന്നിവർ ഉപഹാരങ്ങളും ക്യാഷ് പ്രൈസും എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ കൈയിൽ നിന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളാരി, വൈസ് പ്രസിഡണ്ട് പി.സി.എം. നൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, അംഗങ്ങളായ സാബിറ, സാഹിറ, മൻസൂർ മാഷ്, കുറ്റിപ്പുറം സായം പ്രഭാ ഫെസിലിറ്റേറ്റർ ജി രജിത തുടങ്ങിയവർ പങ്കെടുത്തു.