എ ആർ നഗർ: ലോകമുലയുട്ടൽ വാരാചരണത്തോടനുബന്ധിച്ചു എഫ് എച് സി എ ആർ നഗറിൽ വെച്ച് ലോകമുല യുട്ടൽ വാരാചരണം നടത്തി. വാർഡ് മെമ്പർ ആച്ചുമ്മകുട്ടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് ശൈലജ പുനത്തിൽ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ.ഫൗസിയ ബോധവത്കരണ ക്ലാസ്സ് നടത്തി. കൂടാതെ പങ്കെടുത്ത അമ്മമാരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും നഴ്സിംഗ് ഓഫീസർ ജിനു പരിപാടിക്ക് നന്ദിയും പറഞ്ഞു.