വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേങ്ങരയിലെ പ്രമുഖ സ്വർണ്ണ വ്യാപാരികളായ ടി കെ എം ഗോൾഡ് ആൻഡ് ഡയമന്റ് സ്പോൺസർ ചെയ്ത സൗണ്ട് സിസ്റ്റം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ, കെപിസിസി മെമ്പർ പി എ ചെറീത് എന്നിവരുടെ സാന്നിധ്യത്തിൽ തോട്ടശ്ശേരി മുസ്തഫ, ടി കെ കുഞ്ഞുട്ടി എന്നിവർ ചേർന്നു കൈമാറി.
ചടങ്ങിൽ ഡിസിസി മെമ്പർ എ കെ എ നസീർ, വേങ്ങര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. പി അബ്ദുൽ റഷീദ്, എം എ അസീസ് ഹാജി, ടി കെ മൂസക്കുട്ടി, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ പൂച്ചിയാപ്പു, പി പിഎ ബാവ സോമൻ ഗാന്ധി കുന്ന്, വി. ടി. സുബൈർ ഹാജി, വി. ടി. മൊയ്തീൻ, ഇ പി റസാക്ക്, മുള്ളൻ ഹംസ, പൂചെയ്ങ്ങൽ അലവി, തുടങ്ങിയവർ അഭിനന്ദിച്ചു. കാപ്പൻ മുസ്തഫ ഗാനമാലപിച്ചു. സുബൈർ ബാവ താട്ടയിൽ, കപ്പൽ ലത്തീഫ്, മുഹമ്മദ് കുട്ടി, പുളിക്കൽ ഹരിദാസ്. ഇ പി കാദർ, തുടങ്ങിയവർ സംബന്ധിച്ചു.