വേങ്ങര: വേങ്ങര ടൗണിലെ ഗതാഗത തടസ്സം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വേങ്ങര മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ചേറൂർ റോഡ്, ബ്ലോക്ക് റോഡ്, എസ് എസ് റോഡ് എന്നിവിടങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ സ്ഥിരം സംവിധനം ഒരുക്കണം, അല്ലെങ്കിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ നടപടി വേണം എന്നും യോഗം ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെ പി സി സി നിർദേശപ്രകാരം നടത്തുന്ന മിഷൻ 2025 ന്റെ ഭാഗമായിട്ടായിരുന്നു നേതൃ യോഗം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ യോഗം ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വി പി. റഷീദ്, പി പി. സഫീർ ബാബു, എം എ. അസീസ്, പൂച്ചെങ്ങൽ അലവി, പി പി എ. ബാവ, കൈപ്രൻ ഉമ്മർ, ടി കെ മൂസകുട്ടി, സി എച്ച് സലാം, കെ ഗംഗാധരൻ , സി ടി മൊയ്‌ദീൻ പി കെ. കുഞ്ഞീൻ, വി ടി. മൊയ്‌ദീൻ, സോമൻ ഗാന്ധിക്കുന്ന്, താട്ടയിൽ സുബൈർ ബാവ എന്നിവർ പ്രസംഗിച്ചു. ഇ പി. അബ്ദുൽ കാദർ സ്വാഗതവും, ടി വി. ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.