വേങ്ങരയിലെ നടപ്പാതയിൽ വാഹനങ്ങൾ നിറുത്തിയിടുന്നത്കാൽനടയാത്രക്കാരെ വലയ്ക്കുന്നു

വേങ്ങര: ഗതാഗതക്കുരുക്കനുഭവപ്പെടുന്ന വേങ്ങര ടൗണിൽ കടകൾക്കുമുമ്പിൽ നടപ്പാതയിൽ വാഹനങ്ങൾ നിറുത്തിയിടുന്നത് കാൽനടയാത്രക്കാരെ വലക്കുന്നു. സ്വന്തം പാർക്കിംഗ് സ്ഥലമുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഷോപ്പിങ്ങിനായെത്തുന്നവർ പോലും നടപ്പാതയിൽ മണിക്കൂറുകൾ നീണ്ട് വാഹനം നിറുത്തി പോകുന്നത് വൃദ്ധജനങ്ങൾക്കും, കുട്ടികൾക്കും, സ്ത്രീകൾക്കും വലിയ ബുധിമുട്ടാണുണ്ടാക്കുന്നത്. റോഡിലെ അനധികൃത പാർക്കിംഗും അശ്രദ്ധമായ ഡ്രൈവിംഗും കാരണം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനിടവരുത്തുന്നു. നീണ്ടകാലത്തെ മുറവിളി ക്കൊടുവിൽ ടൗണിൽ മേൽ പാലവും,ഊരകത്തു നിന്നും തുടങ്ങി ദേശീയപാത 66 ൽ ചേരുന്ന ബൈപാസുമൊക്കെ പരിഹാരമായി നിർദ്ദേശിക്കപ്പെട്ടെങ്കിലും എല്ലാം എങ്ങുമെത്താതെ കിടക്കുകയാണ്. കാൽനടയാത്രക്കാരെയും ജനങ്ങളെയും വലക്കുന്ന നിലയിൽ താപ്പാതയിൽ വാഹനം നിറുത്തിയിടുന്നതവസാനിപ്പിക്കാൻ അധികൃതർ തയ്യാറാവുകതന്നെവേണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}