ഗാന്ധിക്കുന്ന്: വെൽഫെയർ പാർട്ടി ഗാന്ധിക്കുന്ന് യൂണിറ്റ് പ്രതിഭാ സംഗമവും അവാർഡ് ദാനവും നടത്തി. പ്രദേശത്ത് നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കാണ് സ്വീകരണം നൽകിയത്. പാർട്ടി ജില്ലാ സെക്രട്ടറി കെ. എം. എ. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ പുല്ലമ്പലവൻ അധ്യക്ഷനായിരുന്നു.
മണ്ഡലം പ്രസിഡന്റ് പി. പി. കുഞ്ഞാലി മാസ്റ്റർ, പനക്കൽ സക്കരിയ, അബ്ദുസ്സലാം ഇ.വി , മുൻ മെമ്പർ ടി പി നസീമ എന്നിവർ സംസാരിച്ചു.
റിഫാ സുബൈർ.പി, ദുഹാ സക്കരിയ്യ, നിഹാല പി കെ, ഫാത്തിമ സഹ് ല .എ. കെ, അസ്ന പർവിൻ, ഇ. വി, അഫ്രീൻ മിർഷ പി, ഷെബിൻ മുഹമ്മദ്, ഇഷാൻ നൗഫൽ, ഷഹീൻ മുഹമ്മദ്. പി.കെ, അംന ഷെറിൻ.പി എന്നിവർ അവാർഡ് ഏറ്റുവാങ്ങി.